കോഴിക്കോട്: കഴിഞ്ഞ 10 വര്‍ഷത്തെ ലഹരിവിരുദ്ധ ബോധവത്കരണം പ്രഹസനമായിരുന്നുവെന്ന് തൂഫാന് പദ്ധതി തെളിയിക്കുന്നുവെന്ന് മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ. ജോസഫ്.
മദ്യ വിമോചന മഹാസഖ്യം കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. 10 വര്‍ഷംകൊണ്ട് മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന പുതു തലമുറയെ സൃഷ്ടിച്ചതിന്റെ പ്രത്യാഘാതം വര്‍ഷങ്ങളോളം കേരള സമൂഹത്തില്‍ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് വലപ്പാട്ട് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ലത്തീഫ് പാലക്കണ്ടി -രക്ഷാധികാരി, ഡേവിഡ് ആന്റണി-പ്രസിഡന്റ്, ജോസഫ് വലപ്പാട്ട് -സെക്രട്ടറി, പി.എല്‍. ജോസഫ്-ട്രഷറര്‍, അല്‍ഫോന്‍സ മാത്യു, പി.എം. പ്രേമരാജ്-വൈസ് പ്രസിഡന്റുമാര്‍, ജോളി ജെറോം, എന്‍.ജെ. ആന്റണി -ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. കെ.പി. ഷാജന്, ഗിരീഷ് അരങ്ങില്‍ എന്നിവര്‍ നേതൃത്വം നല്കി.